
ഹൈദരാബാദ്: 2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാൻ വോട്ടർമാർക്ക് പണം നൽകിയ കേസിൽ ടി.ആർ.എസ് എം.പി. മാലോത് കവിതയേയും കൂട്ടാളിയേയും ആറ് മാസം തടവിന് ശിക്ഷിച്ച് നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതി. 10,000 രൂപ പിഴയും ചുമത്തി.
എന്നാൽ, ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
തെലങ്കാന ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കവിത അറിയിച്ചു.