തിരുവനന്തപുരം: സർ സി.പി.രാമസ്വാമി അയ്യരെ വെട്ടി പരുക്ക് ഏൽപ്പിച്ച് ദിവാൻ ഭരണത്തിന് അറുതി വരുത്തിയ കെ.സി.എസ്.മണിയുടെ ധീരോദാത്തമായ പ്രവർത്തനങ്ങളുടെ 74 -ാമത് വാർഷിക ദിനം ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് കെ.സി.എസ് മണി സ്ക്വയറിൽ ആചരിച്ചു. അനുസ്മരണ യോഗം ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു കരിക്കകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ജയകുമാർ , പി.ശ്യാംകുമാർ, എം.പോൾ, പ്രാക്കുളം എസ്. അനിൽ കുമാർ, പൂന്തുറ സജീവ്, അഡ്വ.കിരൺ.ജെ.നാരായണൻ, കരകുളം ജയചന്ദ്രൻ , എസ്.എസ് സുധീർ, കെ.ജി സുരേഷ് ബാബു, കുമാരപുരം അനിൽ , പേട്ട സജീവ്, ഡി.പി.ഐ രാജേഷ്, സൂസി രാജേഷ്, ടോമിന ജസ്റ്റിൻ, തേക്കുംമൂട് സുമേഷ്,രഘുനന്ദൻ തമ്പി , മിരാന്റ,റോമി രാജ്, ജി.വിജയകുമാർ, അശോകൻ,വർഗ്ഗീസ് സി.ടി, കുമാരമംഗലം അജിത്,തുടങ്ങിയവർ പങ്കെടുത്തു.