പലതുകാട്ടി ശത്രുമിത്രാദിഭേദചിന്തകളിൽ ഭ്രമിപ്പിക്കുന്ന ആത്മാവിന്റെ വെറും ഉപകരണമായ കണ്ണിന് ജഡമായതുകൊണ്ട് ഒരു ദുഃഖവും ഉണ്ടാകാനില്ല. ഈ പലതിൽ ഭ്രമിച്ചുകൊണ്ട് തന്നെ എന്റെ ജീവൻ വേർപെടാനിടയായാൽ പിന്നെ ഈ മനുഷ്യജന്മം കൊണ്ടെന്തുഫലം.