ഛണ്ഡീഗഡ്: കർഷകരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ധു. ഇതേ തുടർന്ന് ഗുരുദ്വാര സന്ദർശനത്തിനെത്തിയ സിദ്ധുവിന് നേരെ കർഷകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
'ദാഹിക്കുന്നവർ കിണറിനരികിലേക്ക് നടക്കും' എന്ന പ്രസ്താവനയാണ് വിവാദമായത്. കർഷകർ തന്നെ കാണാൻ വരണമെന്നും താൻ അവരെ പോയി കാണില്ലെന്നുമാണ് സിദ്ധു ഉദ്ദേശിച്ചതെന്നാണ് ആരോപണം.എന്നാൽ, തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്ന് സിദ്ധു പ്രതികരിച്ചു. കർഷകരോട് അതിയായ ബഹുമാനമാണെന്നും അവരെ ഹൃദയംകൊണ്ടും ആത്മാവ് കൊണ്ടും പിന്തുണക്കുന്നുവെന്നും സിദ്ധു പറഞ്ഞു.