arrest

ച​ങ്ങ​നാ​ശേ​രി​‌:​ ​ഓ​ണം​ ​വി​പ​ണി​ ​ല​ക്ഷ്യ​മാ​ക്കി​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​ൻ​ ​ക​ഞ്ചാ​വ് ​ക​ട​ത്ത്.​ ​ചെ​റു​കി​ട​ ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​വി​ല്ക്കാ​നാ​യി​ ​കൊ​ണ്ടു​വ​ന്ന​ ​പ​ത്ത് ​കി​ലോ​ ​ക​ഞ്ചാ​വ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ച​ങ്ങ​നാ​ശേ​രി​ക്ക് ​സ​മീ​പം​ ​മ​ന്ദി​രം​ ​ക​വ​ല​യി​ൽ​ ​എ​ക്സൈ​സ് ​പി​ടി​കൂ​ടി.​ ​ഒ​രാ​ൾ​ ​അ​റ​സ്റ്റി​ലാ​യി.​ ​കാ​വാ​ലം​ ​സ്വ​ദേ​ശി​ ​കി​ഷോ​ർ​ ​(30​)​ ​ആ​ണ് ​എ​ക്സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​ഓ​ണ​വി​പ​ണി​ ​ല​ക്ഷ്യ​മി​ട്ട് ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​തൃ​ശ്ശൂ​രി​ൽ​ ​എ​ത്തി​ച്ച​ ​ക​ഞ്ചാ​വ് ​കാ​റി​ൽ​ ​ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് ​കി​ഷോ​ർ​ ​എ​ക്സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.
ഓ​ണ​വി​പ​ണി​യോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ക​ഞ്ചാ​വ് ​വ്യ​പ​ക​മാ​യി​ ​ജി​ല്ല​യി​ലേ​ക്ക് ​എ​ത്തു​ന്ന​താ​യി​ ​എ​ക്സൈ​സ് ​സ്ക്വാ​ഡി​ന് ​നേ​ര​ത്തെ​ ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​എ​ക്സൈ​സ് ​വി​ജി​ല​ൻ​സ് ​സം​ഘം​ ​നി​രീ​ക്ഷ​ണം​ ​ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​രാ​ത്രി​യി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ​ ​കാ​ർ​ ​എ​ക്സൈ​സ് ​സം​ഘ​ത്തെ​ ​ക​ണ്ട് ​അ​മി​ത​വേ​ഗ​ത​യി​ൽ​ ​ഓ​ടി​ച്ച് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ഇ​യാ​ളെ​ ​കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​പൊ​തി​ക​ളാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ക​ഞ്ചാ​വും​ ​കാ​റും​ ​എ​ക്സൈ​സ് ​ക​സ്റ്റ​‌​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​പ്ര​തി​യെ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.