venna-

മിതമായ രീതിയിലുള്ള വെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് വളരെ നല്ലതാണ്. കാത്സ്യം, വിറ്റാമിൻ എ, ഡി, കെ 12 എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ണ. കാത്സ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് മികച്ചതാണ്. വെണ്ണയിലെ ബീറ്റ കരോട്ടിൻ നേത്രാരോഗ്യത്തിനും കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. ആർത്തവ സമയത്തെ വയറുവേദന കുറയ്ക്കാനും മുലപ്പാൽ നൽകുന്ന അമ്മമാർക്ക് പാൽ വർദ്ധിപ്പിക്കാനും വെണ്ണ സഹായിക്കും. രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ വെണ്ണ കഴിക്കുന്നത് ഉദര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും. ഇതിലെ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിന് നല്ലതായ വെണ്ണ, മുഖത്തെ കറുത്ത പാടുകൾ മായ്ക്കും. വിണ്ടുകീറിയ കാൽ പാദങ്ങളിൽ വെണ്ണ പുരട്ടുന്നതിലൂടെ ആശ്വാസം ലഭിക്കും. എന്നാലും വെണ്ണയുടെ അമിതമായ ഉപയോഗം അമിതവണ്ണത്തിന് കാരണമാകും.