ടോക്യോ : ഒളിമ്പിക്സിൽ ഇന്നലെ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ നേടാനായില്ല. എന്നാൽ മികച്ച വിജയങ്ങളുമായി വനിതാ ബോക്സർ എം.സി മേരികോമും ടേബിൾ ടെന്നീസ് താരം മണിക ബത്രയും ബാഡ്മിന്റൺ താരം പി.വി സിന്ധുവും ആവേശം പകർന്നു.
മേരികോം ആദ്യ റൗണ്ടിൽ ഡൊമിനിക്കൻ താരം മിഗ്വേലിന ഗാർഷ്യ ഹെർണാണ്ടസിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിലെത്തി. വ്യാഴാഴ്ച പ്രീ ക്വാർട്ടറിൽ കൊളംബിയക്കാരി ഇൻഗ്രിറ്റ് വലൻസിയയാണ് മേരികോമിന്റെ എതിരാളി.
ഉക്രേനിയൻ താരം പെസോസ്കയെ അട്ടിമറിച്ച മണിക ബത്ര മൂന്നാം റൗണ്ടിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി.
റിയോയിലെ വെള്ളിമെഡൽ ജേതാവായ പി.വി സിന്ധു ആദ്യ റൗണ്ടിൽ ഇസ്രയേലിന്റെ പൊളി കാർപ്പോവയെ കീഴടക്കി.
നീന്തലിൽ മാന പട്ടേൽ ഹീറ്റ്സിൽ രണ്ടാമതെത്തിയെങ്കിലും മികച്ച സമയം കണ്ടെത്താനാകാത്തതിനാൽ സെമിയിലേക്ക് യോഗ്യത നേടിയില്ല.
ടെന്നീസിൽ സാനിയ മിർസ - അങ്കിത റെയ്ന സഖ്യവും ഷൂട്ടിംഗിൽ പുരുഷ, വനിതാ താരങ്ങളും നിരാശപ്പെടുത്തി.
ഹോക്കിയിൽ ആസ്ട്രേലിയയോട് 1-7ന്റെ ദയനീയ പരാജയം.
മലയാളി നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരിക്കാനിറങ്ങുന്നു