മുംബയ്: മഹാരാഷ്ട്രയിൽ മഴയ്ക്ക് ഏറെക്കുറെ ശമനമായെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ഇന്നലെ കോലാപുരിൽ കുടുങ്ങിക്കിടന്ന ഗർഭിണിയെയും 12 കുട്ടികളെയും ഉൾപ്പെടെ 67 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. ആകെ മരണം 140 കടന്നെന്നാണ് റിപ്പോർട്ടുകൾ.
99 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സംസ്ഥാനത്ത് ഇതുവരെ1.35 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. പലയിടങ്ങളിലും 20 അടിയിലധികം വെള്ളം കയറി. സംഗ്‌ലി ജില്ലാ പൂർണമായും വെള്ളത്തിനടിയിലായി. അതേസമയം, ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി.