ks

തിരുവനന്തപുരം:വിദ്യാർത്ഥി സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോയ എസ്.എഫ്‌.ഐ അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിൽ കെ.എസ്.യു നേതാക്കൾക്കെതിരെ എസ്.എഫ്‌.ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കയ്യുംകെട്ടി നോക്കി നില്ക്കാനാവില്ല. എസ്.എഫ്.ഐ ഒഴികെ മറ്റൊരു വിദ്യാർത്ഥി സംഘനയ്ക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അതു വിലപ്പോകില്ല. അക്രമം അഴിച്ചുവിട്ട് കെ.എസ്.യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി ചെറുക്കേണ്ടി വരുമെന്ന് സുധാകരൻ പറഞ്ഞു.