mericom

ആറ് തവണ ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ഉരുക്ക് വനിത മേരികോം ടോക്യോയിൽ ഇടി തുടങ്ങി. വനിതകളുടെ ബോക്സിംഗിൽ 51 കിലോഗ്രാം വിഭാഗത്തിൽ ആദ്യറൗണ്ടിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വേലി ഹെർണാണ്ടസ് ഗാർസിയയെ കീഴടക്കി മേരി പ്രീക്വർട്ടറിൽ കടന്നു. 4-1നാണ് 38കാരിയായ മേരി തന്നെക്കാൾ 15 വയസിന്റെ ഇളപ്പമുള്ള മിഗ്വേലയെ കീഴടക്കിയത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ നേടിയ വെങ്കലം ഇത്തവണ സ്വർണമാക്കുകയാണ് മേരിയുടെ ലക്ഷ്യം. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇൻഗ്രിറ്ര് വലൻസിയയാണ് പ്രീക്വാർട്ടറിൽ മേരിയുടെ എതിരാളി.

അതേസമയം പുരുഷൻമാരുടെ 63 കിലോഗ്രാം ലൈറ്ര്‌വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് കൗശിക്ക് ആദ്യ റൗണ്ടിൽ ബ്രീട്ടിഷ് താരം ലൂക്ക് മക്രാമാകിനോട് 4-1ന് തോറ്റ് പുറത്തായി.