ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകൾക്ക് കൂടുതൽ പിൻബലം നൽകി സ്ഥലം നിലവിലെ എം.എൽ.എ വേദ് പ്രകാശ് ഗുപ്ത,. മുഖ്യമന്ത്രിക്ക് വേണ്ടി അയോദ്ധ്യ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് എം.എൽ.എ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു,
മുഖ്യമന്ത്രി അയോദ്ധ്യയില്‍ മത്സരിക്കുന്നതെന്ന് ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു. എന്നാൽ പാർട്ടിയാണ് ഇക്കാര്യം തീരുമാനിക്കുന്നത്. അയോദ്ധ്യ അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടെന്നും എം.എൽ.െ പറഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് മുന്നിലുണ്ടാകുമെന്നും യു.പിയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തവർഷമാണ് യു.പിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.