bhavani

ടോക്യോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഭവാനി ദേവി പുറത്ത്. രണ്ടാം റൗണ്ടിലാണ് ഭവാനി ദേവി പുറത്തായത്. ഫ്രഞ്ച് താരം മേനൺ ബ്രൂണറ്റാണ് ഇന്ത്യൻ താരത്തെ തോൽപിച്ചത്.

15-7 എന്ന സ്‌കോറിനാണ് ഫ്രഞ്ച് താരത്തിന്റെ വിജയം. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്നു ഭവാനി ദേവി. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരം ഫെൻസിങ്ങിൽ രണ്ടാം റൗണ്ടിലെത്തുന്നത്.

ആദ്യ റൗണ്ടിൽ ടുണീഷ്യൻ താരം നദി ബെൻ അസീസിനെയാണ് ഭവാനി ദേവി തോൽപിച്ചത്. 15-3 എന്ന സ്‌കോറിനായിരുന്നു വിജയം. തമിഴ്നാട് സ്വദേശിനിയാണ് ഭവാനി ദേവി.