mullaperiyar

ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയെത്തിയതോടെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

ഷട്ടറുകൾ ഉയർത്താനും സമീപവാസികളെ മാറ്റിപ്പാർപ്പിക്കാനുമുള്ള നടപടികൾ ആരംഭിച്ചു. വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം തുറക്കാനും അധികൃതർ നിർദേശം നൽകി.142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

വെള്ളം സ്പിൽവേ ഷട്ടറുകളിലൂടെ ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.