haseen-dillruba

തപ്സി പന്നു നായികയായ ഹസീൻ ദിൽറുബയുടെ സംവിധായകൻ തൃപ്പൂണിത്തുറക്കാരൻ മലയാളി വിനിൽമാത്യു

നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത പത്തു ദിവസത്തിനുള്ളിൽലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട സിനിമയുടെ ലിസ്റ്റിൽ ഇടം പിടിച്ചബോളിവുഡ് ചിത്രം ഹസീൻ ദിൽറൂബയുടെ അമരക്കാരൻകേരളത്തിലെ തൃപ്പൂണിത്തറക്കാരൻ വിനിൽ മാത്യുവാണ്.ബോളിവുഡ് സിനിമയിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുൻനിരയിലേക്ക് എത്തിയ അഭിനേത്രി തപ്‌സി പന്നുവും വിക്രാന്ത് മാസ്സേയും ഗംഭീര പ്രകടനം നടത്തിയ ഹസീൻ ദിൽറൂബ ത്രില്ലർ ചിത്രമാണ്. പ്രണയവും കുടുംബ ബന്ധങ്ങളുടെ മൂല്യവും പറഞ്ഞ സിനിമ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ഇത് അഭിമാന നിമിഷമാണ്. പൂന ഫിലിം ഇൻസ്റ്റിട്യൂട്ടിന്റെ പ്രൊഡക്ടായ വിനിൽ മാത്യു പരസ്യ ചിത്രങ്ങളിലൂടെയാണ് സെല്ലുലോയിഡിൽ എത്തുന്നത്. നെസ് ലെയും, കാഡ്ബറിയും പോലെയുള്ളലോക ബ്രാന്റുകളുടെ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്താണ് വിനിൽ പ്രശസ്തിയിലെത്തിയത്. 2014ൽ ഹസിദോ ബസി എന്ന റൊമാന്റിക്‌കോമഡി ചിത്രം ആദ്യമായി സംവിധാനം ചെയ്തു.സിദ്ധാർഥ് മൽഹോത്രയും പരിണിതി ചോപ്രയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത് ഏഴു വർഷങ്ങൾക്ക്‌ ശേഷമാണ് ഹസീൻ ദിൽറൂബ വിനിൽ ഒരുക്കുന്നത്.

ബോളിവുഡിൽ സിനിമ ചെയ്യാൻ സ്റ്റാറുകളുടെ ഡേറ്റും നല്ല കഥയും അതനുസരിച്ചു പ്രൊഡ്യൂസറേയും കിട്ടുന്നതിനുള്ള താമസം തന്നെയാണ് രണ്ടാമത്തെ ചിത്രം ഇത്രയും വൈകിയതിന് കാരണമായി വിനിൽ പറയുന്നത്.പ്രണയവുംകോമഡിയും കുടുംബ ബന്ധങ്ങളുടെ കഥയും കൂട്ടിയിണക്കിയതുകൊണ്ട് ത്രില്ലർ സിനിമയായിട്ടുപോലും അതിലെ പ്രണയം പ്രേക്ഷകർ ആസ്വദിച്ചു. പ്രണയകഥപോലെയാണ് ചിത്രം ചിത്രീകരിച്ചതെന്ന് വിനിൽ പറഞ്ഞു. ആദ്യ സിനിമ തിയേറ്ററുകളിൽ ഹിറ്റ് ഇപ്പോളിതാ രണ്ടാമത്തെ ചിത്രം ഒ ടി ടിയിലും ഹിറ്റായതിന്റെ സന്തോഷത്തിലാണ് വിനിൽ.


മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നല്ല തിരക്കഥകൾ വന്നാൽ അതിനെ കുറിച്ച് ചിന്തിക്കുമെന്ന് വിനിൽ പറഞ്ഞു. മലയാളത്തിൽ പെട്ടന്ന് സിനിമകൾ സംഭവിക്കുന്നുവെന്നും ദിലീഷ്‌പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമകളേയും ഇഷ്ടമാണെന്നും, കഥയ്ക്ക്‌വേണ്ടിയായിരിക്കും സിനിമ ചെയ്യുക അല്ലാതെ സ്റ്റാറുകൾക്ക്‌വേണ്ടിയായിരിക്കില്ലെന്ന് വിനിൽ വ്യക്തമാക്കി. തൃപ്പൂണിത്തുറയിൽ ജനിച്ച വിനിൽ വളർന്നതും പഠിച്ചതുമെല്ലാം ഡൽഹിയിലാണ്. പുനെ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ പഠനത്തിന്‌ശേഷം ജർമനിയിലായിരുന്നു ഉപരിപഠനം. മിനിസ്ട്രി ഓഫ് ഡിഫൻസിയിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് വിനിലിന്റെ അച്ഛൻ. അമ്മ മേഴ്‌സി മാത്യു . ഭാര്യ തൃശ്ശൂർ സ്വദേശി ശ്വേത.