കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. അവതരണ രംഗത്ത് നിന്ന് അടുത്തിടെയാണ് അശ്വതി അഭിനയരംഗത്തെത്തിയത്. 'ചക്കപ്പഴം' എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ അശ്വതി രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്.
തന്റെ വിശേഷങ്ങളെല്ലാം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുളള അശ്വതിയുടെ മെറ്റേർണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. “അവളുടെ കണ്ണുകളുടെ നോട്ടം പറയും, എല്ലാം” എന്ന അടിക്കുറിപ്പോടെയാണ് മകൾ പത്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അശ്വതി പങ്കുവച്ചത്.
ഏറ്റവും സുന്ദരമായ നിമിഷങ്ങളിൽ ഒന്നാണിതെന്ന തരത്തിൽ നിരവധി കമന്റുകൾ നൽകിയാണ് ആരാധകരും സുഹൃത്തുക്കളും ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിങ്ക് നിറത്തിൽ നെറ്റ് ഗൗൺ ധരിച്ച് തലയിൽ ഫ്ളോറൽ ടിയാര ചൂടി ഒരു മാലാഖയെപോലെയാണ് താരം എത്തിയിരിക്കുന്നത്. നേരത്തെ ചക്കപ്പഴത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അശ്വതിയുടെ ബേബി ഷവർ ആഘോഷിച്ചതിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.