ടോക്യോ: ബോക്സിംഗിൽ ഇന്ത്യയ്ക്ക് ഇന്നലെ നിരാശ. പുരുഷൻമാരുടെ 75 കിലോഗ്രാം മിഡിൽവെയ്റ്ര് വിഭാഗത്തിൽ ഇന്ത്യയുടെ ആശിഷ് കുമാർ ആദ്യ റൗണ്ടിൽ ചൈനയുടെ എർബയ്കെ ടൗറ്റയോട് 5-0ത്തിന് ദയനീയമായി തോറ്റു. ഇത്തവണ ആദ്യ റൗണ്ടിൽ പുറത്താകുന്ന ഇന്ത്യയുടെ മൂന്നാമത്തെ പുരുഷ ബോക്സറാണ് ആശിഷ്.