തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്‌സ് ഫാക്‌ടറി തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഫാക്‌ടറിക്ക് മുന്നിൽ സത്യഗ്രഹം നടത്തി.സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വിജയകുമാർ സമരം ഉദ്ഘാടനം ചെയ്‌തു. മുൻമന്ത്രി നീലലോഹിതദാസൻ നാടാർ,സി.ലെനിൻ,സോളമൻ വെട്ടുകാട്,തോമസ് ഫെർണാണ്ടസ്,വേളി പ്രമോദ്,ക്ലൈനസ് റോസാരിയോ,അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.