suchithra

വള്ളികുന്നം : ഭർത്തൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റിലായി. വള്ളികുന്നം കടുവിനാൽ ലക്ഷ്മി ഭവനത്തിൽ ഉത്തമൻ (51) ഭാര്യ സുലോചന (47) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ മകനും സൈനികനുമായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയെ (19) ജൂൺ 21 ന് രാവിലെ 11-30 ഓടെ ഭർത്തൃഗൃഹത്തിൽ ഒരു മാസം മുൻപ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഓച്ചിറ കൃഷ്ണപുരം തെക്ക് കൊച്ചുമുറി സുനിൽ ഭവനത്തിൽ സൈനികനായ സുനിൽ-സുനിത ദമ്പതികളുടെ മകളാണ് സുചിത്ര.