ranklist

തിരുവനന്തപുരം: റാങ്ക്ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാർശകളൊന്നും സർക്കാരിൽ നിന്നുണ്ടാകാത്തതിനാൽ വിഷയം പി.എസ്.സി യോഗത്തിന്റെ പരിഗണനയിലെത്തിയില്ല. ഓഗസ്റ്റ് നാലിനാണ് 493 റാങ്ക്ലിസ്റ്റുകളുടെ കാലാവധി തീരുന്നത്. അതിന് മുമ്പ് ഓഗസ്റ്റ് രണ്ടാം തീയതിയിലെ കമ്മിഷൻ യോഗത്തിലെങ്കിലും സർക്കാരിന്റെ ശുപാർശ ലഭിച്ചാലേ ഇക്കാര്യത്തിൽ പി.എസ്.സിക്ക് തീരുമാനമെടുക്കാനാകൂ. ഓഗസ്റ്റ് നാല് കഴിഞ്ഞാൽ റദ്ദാകുന്ന റാങ്ക്പട്ടികകൾ പുനഃരുജ്ജീവിപ്പിക്കാനാകില്ല. ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (ഒന്നാം എൻ.സി.എ.ഒ.ബി.സി) ഓൺലൈൻ പരീക്ഷ നടത്തും.പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്‌ ഗ്രേഡ് 2 (ഹോമിയോ) (രണ്ടാം എൻ.സി.എ ഹിന്ദു നാടാർ , കയർഫെഡിൽ മെറ്റീരിയൽസ് മാനേജർ എന്നീ തസ്തികകളിൽ ഇന്റർവ്യൂ നടത്താനും യോഗം തീരുമാനിച്ചു.