kk

പാലക്കാട്: പാലക്കാട്ട് ആർ.എസ്.എസ് - എസ്‍.ഡി.പി.ഐ സംഘർഷത്തില്‍ ഒരാൾക്ക് വെട്ടേറ്റു. എസ്.ഡി.പി ഐ മലമ്പുഴ മണ്ഡലം മേഖലാ സെക്രട്ടറി സക്കീർ ഹുസൈനാണ് വെട്ടേറ്റത്. ഗുരുതരമായ പരിക്കേറ്റ സക്കീറിന്റെ കൈപ്പത്തി അറ്റ നിലയിലാണുള്ളത്. തുടർന്ന് ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.