kk

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി നടിയും മുൻ പോൺതാരവും ആയ മിയ ഖലീഫ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പിലാണ് മിയ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞഞ് ജൂൺ പത്തിനായിരുന്നു സ്വീഡിഷ് ഷെഫായ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള മിയയുടെ വിവാഹം.

ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു,​ എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും മിയ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു. ഞങ്ങൾ തമ്മിൽ പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളത്. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങള്‍ ഈ അദ്ധ്യായം അവസാനിപ്പിക്കുകയാണെന്നും മിയ പറയുന്നു.

പോണ്‍ താരമായാിരുന്ന ചുരുങ്ങിയ കാലം കൊണ്ടാണ് ശ്രദ്ധ നേടിയത്. ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്.