hocky

ടോക്യോ:ഒളിമ്പിക്‌സ് ഹോക്കിയിൽ സ്‌പെയിനിനെ തോൽപിച്ച് ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. രൂപീന്ദര്‍ പാല്‍ സിംഗ് ഇരട്ട ഗോളുകള്‍ നേടി. സിമ്രാന്‍ജീത് സിംഗും സ്‌കോര്‍ ചെയ്തു. ആദ്യ ക്വാര്‍ട്ടറിലായിരുന്നു ആദ്യത്തെ രണ്ട് ഗോളുകളും. മൂന്നാം ഗോള്‍ അവസാന ക്വാര്‍ട്ടറിലായിരുന്നു.

അതേസമയം ഒളിമ്പിക്സ് മൂന്നാം ദിനത്തിൽ മെഡൽ വേട്ടയിൽ ജപ്പാന്‍ ഒന്നാം സ്ഥാനത്ത് എത്തി. എട്ട് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ജപ്പാൻ നേടിയത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നിലവിൽ യുഎസിന് ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും നാലു വെങ്കലവുമാണ് ഉള്ളത്.