pegasus

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മാദ്ധ്യമപ്രവർത്തകരായ എൻ റാം, ശശി കുമാർ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ ആവശ്യം. എൻ റാം, ഗോപീകൃഷ്ണൻ ഉൾപ്പടെയുള്ള മാദ്ധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

രാജ്യത്തെ കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, ആർ.എസ്.എസ്. നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്നായിരുന്നു അരോപണം.