chirag

ടോക്യോ : ഒളിമ്പിക്സ് ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജയിച്ചെങ്കിലും ക്വാർട്ടർ കാണാതെ പുറത്ത്.

ബ്രിട്ടന്റെ ബെൻ ലെയ്ൻ-സീൻ വെൻഡി സഖ്യത്തെ 21-17, 21-19 എന്ന സ്‌കോറിനാണ് ഇന്നലെ ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സഖ്യം ചൈനീസ് തായ്‌പേയിയുടെ ലീ യാംഗ്-വാംഗ് ചി ലിൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് തുടങ്ങിയത്.ഒരു ഗെയിം കൈവിട്ടശേഷം തിരിച്ചുവന്ന് വിജയിച്ച ഇന്ത്യൻ സഖ്യത്തിന് പക്ഷേ രണ്ടാം മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരായ ഇന്തോനേഷ്യയുടെ കെവിൻ സുകമുൽജോ-മാർക്കസ് ജിഡിയോൺ സഖ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അതേസമയം ചൈനീസ് തായ്പേയ് ഇന്നലെ ഇന്തോനേഷ്യയെ അട്ടിമറിച്ചതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ തകർന്നത്. ഗ്രൂപ്പിൽ നിന്ന് ഇന്തോനേഷ്യയും ചെെനീസ് തായ്‌പേയ്‌യും ക്വാർട്ടറിലെത്തി.