balram

തിരുവനന്തപുരം: സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനി വിതരണം ചെയ്ത ലാപ്‌ടോപ്പുകൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

പണ്ട് നിയമസഭയിൽ ഉന്നയിച്ച ഒരു വിഷയം ഓർമ്മപ്പെടുത്തട്ടേ എന്ന് പറഞ്ഞുകൊണ്ട് പഴയൊരു വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.എന്തായി പിണറായി- ശിവശങ്കരൻ ടീമിൻ്റെ കോക്കോണിക്സ് എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇപ്പോ തെരഞ്ഞെടുപ്പിൽ തോറ്റ് "വീട്ടിലിരിക്കുകയാണെ''ന്ന് വാദത്തിന് സമ്മതിച്ചു കൊണ്ട് തന്നെ പണ്ട് നിയമസഭയിൽ ഉന്നയിച്ച ഒരു വിഷയം ഓർമ്മപ്പെടുത്തട്ടേ.

എന്തായി പിണറായി- ശിവശങ്കരൻ ടീമിൻ്റെ കോക്കോണിക്സ്? ദൈബത്തോട് പ്രാർത്ഥിച്ച് പ്രത്യേകതരം ഏക്ഷൻ കാണിച്ചിട്ട് പോലും സംഭവം സ്വിച്ച് ഓണാവുന്നില്ല എന്ന് ഉപയോഗിക്കുന്നവർ പരാതി പറയുന്നതായി വാർത്തകളിൽ കേൾക്കുന്നു.