-kayle

മരിച്ചുപോയ പിതാവിന് സ്വർണമെഡൽ സമർപ്പിച്ച് ആസ്ട്രേലിയൻ നീന്തൽ താരം കെയ്ൽ മകിയോവോൺ

ടോക്യോ: വനിതകളുടെ 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടി ആസ്ട്രേലിയൻ നീന്തൽ താരം കെയ്ൽ മകിയോവോൺ. ഒളിമ്പിക് സെലക്ഷൻ ട്രയൽസിൽ താൻ കുറിച്ച ലോകറെക്കാഡിനേക്കാൾ വെറും 0.02 സെക്കൻഡ് പിന്നിലായാണ് കെയ്ൽ ടോക്യോയിൽ ഫിനിഷ് ചെയ്യത്. 57.47 സെക്കൻഡിലാണ് 20കാരിയായ കെയ്ൽ നീന്തിക്കയറിയത്. കാനഡയുടെ കെയ്ലി മാസി മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. അമേരിക്കയുടെ കൗമാരതാരം റെഗാൻ സ്മിത്തിനാണ് വെങ്കലം.

കാൻസർ ബാധിച്ച് മരണപ്പെട്ട തന്റെ പിതാവിനാണ് റെക്കാഡോടെ നേടിയ സ്വർണമെഡൽ കെയ്ൽ സമർപ്പിച്ചത്. കഴിഞ്ഞ വർഷമാണ് താരത്തിന്റെ പിതാവ് അന്തരിച്ചത്.