തിരുവനന്തപുരം:കൈത്തറി വ്യവസായത്തേയും തൊഴിലാളികളേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൈത്തറി നെയ്‌ത്ത് തൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,ഹാന്റക്‌സ് വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ,വെളിയം സന്തോഷ്,പി.എസ്.നായിഡു എന്നിവർ നേതൃത്വം നൽകി.