forensic

ടോവിനോ തോമസും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിന്റെ ബോളിവുഡ് റിമേക്കിൽ രാധിക ആപ്‌തേയും വിക്രാന്ത് മസേയും പ്രധാന വേഷത്തിലെത്തും. ടൊവിനോ തോമസ് അവതരിപ്പിച്ച ഫോറൻസിക് ഓഫീസറുടെ റോളിലാണ് വിക്രാന്ത് എത്തുക. വിശാൽ ഫൂറിയ ആണ് ഫോറൻസിക് ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അഖിൽ പോളും അൻസാർ ഖാനും ചേർന്നാണ് ഫോറൻസിക് സംവിധാനം ചെയ്തിരുന്നത്.മിനി ഫിലിംസിന്റെ ബാനറിൽ മൻസി ബംഗ്ല, വരുൺ ബംഗ്ല എന്നിവരും സോഹം റോക്സ്റ്റാറിന്റെ ബാനറിൽ ദീപക് മുകുതും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്റലിജന്റ് ഫിലിം എന്നായിരുന്നു ഫോറൻസിക് മലയാളം പതിപ്പിനെ വിക്രാന്ത് മസേ വിശേഷിപ്പിച്ചത്. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത ഹസീനാ ദിൽ റുബയാണ് വിക്രാന്ത് മസേയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം.