dholavira

ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക ഭൂപടത്തിൽ ഗുജറാത്തിലെ ദൊളാവിര നഗരത്തെയും തെലങ്കാനയിലെ കക്കാതിയ രുദ്രേശ്വര ക്ഷേത്രത്തെയും ഉൾപ്പെടുത്തി. ഇതോടുകൂടി ഇന്ത്യയിൽ നിന്നുള്ള പൈതൃക സ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയർന്നു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് യുനെസ്കോ ഈ വിവരം വെളിപ്പെടുത്തിയത്.

🔴 BREAKING!

Dholavira: A Harappan City, in #India🇮🇳, just inscribed on the @UNESCO #WorldHeritage List. Congratulations! 👏

ℹ️ https://t.co/X7SWIos7D9 #44WHC pic.twitter.com/bF1GUB2Aga

— UNESCO 🏛️ #Education #Sciences #Culture 🇺🇳😷 (@UNESCO) July 27, 2021

ചൈനയിലെ ഫുഷൂവിൽ വച്ച് നടന്ന യുനെസ്കോയുടെ 44ാമത് സമ്മേളനത്തിൽ വച്ചാണ് ഈ രണ്ട് ഇന്ത്യൻ പ്രദേശങ്ങളും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. യുനെസ്കോയുടെ രേഖകൾ അനുസരിച്ച് അന്നത്തെ കാലത്തെ ഏറ്റവും മികച്ചതും ഇന്നും നല്ല രീതിയിൽ സംരക്ഷിച്ചുപോകുന്നതുമായ ചുരുക്കം ചില ദക്ഷിണേഷ്യൻ നഗരങ്ങളിൽ പെട്ട സ്ഥലമാണ് ദൊളാവിര. ഹാരപ്പൻ സംസ്കാരത്തിൽ ഉൾപ്പെട്ട അഞ്ച് മഹാനഗരങ്ങളിൽ ഒന്നാണ് ഈ പുരാതന നഗരം എന്ന് കരുതുന്നു.

1968ലാണ് ഗവേഷകർ ഈ നഗരത്തെ കണ്ടെത്തുന്നത്. അന്നത്തെ കാലത്തു തന്നെ വെള്ളം സംരക്ഷിക്കാനും പ്രതിരോധ സംവിധാനങ്ങൾക്കുമായി നഗരത്തിൽ ഒരുക്കിയിരുന്ന സംവിധാനങ്ങൾ ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കല്ലുകളും ചെമ്പും ഒക്കെ ഉപയോഗിച്ചുള്ള കലാസൃഷ്ടികളും ഈ പുരാതന നഗരത്തിന്റെ സ്വന്തമായിരുന്നു.