car

ന്യൂഡൽഹി: ഉത്‌പാദനച്ചെലവ് ഏറിയ പശ്ചാത്തലത്തിൽ വാഹനങ്ങൾക്ക് വീണ്ടും വില കൂട്ടാനുള്ള നീക്കവുമായി നിർമ്മാണക്കമ്പനികൾ. ഈ വർഷം ജനുവരിയിലും ജൂലായിലും മാരുതിയടക്കം ഒട്ടുമിക്ക കമ്പനികളും വിവിധ മോഡലുകൾക്ക് വില കൂട്ടിയിരുന്നു. മൂന്നാമത്തെ വിലവർദ്ധന വൈകാതെ കമ്പനികൾ പ്രഖ്യാപിച്ചേക്കും. സ്‌റ്റീൽ അടക്കം ഒട്ടുമിക്ക അസംസ്കൃതവസ്‌തുക്കളുടെയും വില കൊവിഡിൽ കുത്തനെ കൂടിയെന്ന് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. സ്‌റ്റീലിന് കൂടിയത് 50 ശതമാനത്തോളമാണ്.