kk

തെക്കുകിഴക്കൻ ഏഷ്യയിൽ 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന ഫലമാണ് ദുരിയാൻ. ഭക്ഷ്യയോഗ്യമായ 9 ദുരിയാൻ പഴങ്ങളിൽ ഒന്നുമാത്രമേ വിപണിയിലെത്തുന്നുള്ളൂ. 'ഡ്യൂറിയോ സിബെതിനസ്' എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. വിറ്റാമിൻ എ, ബി 6, സി, ആന്റി ഓക്സിഡന്റ്, ബി- കോംപ്ലക്സ്, വിറ്റാമിനുകളായ ഫോളിക് ആസിഡ്, തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. കൊഴുപ്പിന്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടമായ ഈ പഴം പ്രകൃതിദത്തമായ മൾട്ടിവിറ്റാമിൻ, മൾട്ടിമിനറൽ സപ്ലിമെന്റുമാണ്. ദുരിയാൻ ഫലം മലബന്ധം തടയാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നതായും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു.