തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള ശിശുപരിചരണ - ദത്തെടുക്കൽ കേന്ദ്രങ്ങളിലെ ജീവനക്കാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. ആദ്യബാച്ചിന്റെ പരിശീലനം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. സമിതി ട്രഷറർ ആർ. രാജു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ജാഫർഖാൻ സംസാരിച്ചു. തുഷാര നായർ, ഡോ. ബി. ഇന്ദുലേഖ, ഡോ. ജൂബി, ശുഭശ്രീ എന്നിവർ ക്ലാസെടുത്തു.