ganjavu

പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ ഡിക്കിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ വയനാട് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.സുൽത്താൻ ബത്തേരി സ്വദേശി അബ്ദുൾ ഖയിം, കൽപ്പറ്റ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്.

ആലത്തൂർ ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതികൾ കഞ്ചാവ് വിവിധ ജില്ലകളിലെത്തിച്ചായിരുന്നു വിതരണം ചെയ്തിരുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്ത് തൃശൂരിലേക്കുള്ള യാത്രയിലാണ് പിടിയിലായത്.