ലക്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടപ്പാതയിൽ ഉറങ്ങുകയായിരുന്നവരുടെ മേൽ ബസ് പാഞ്ഞുകയറി പതിനെട്ട് മരണം. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.ലക്നൗ- അയോദ്ധ്യ ദേശീയ പാതയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ പത്തൊൻപതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന ബീഹാർ സ്വദേശികളുടെ ബസ് ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ഇവർ ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു.
നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് ഉറങ്ങിക്കിടന്നവർക്ക് മേൽ പാഞ്ഞുകയറുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.