prithvir-dq

മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാന്റെ ജന്മദിനമാണിന്ന്. ഡിക്യൂ എന്നും കുഞ്ഞിക്കയെന്നുമൊക്കെയാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മകനായി 1986 ജൂലായ് 28നാണ് ദുൽഖർ ജനിച്ചത്.

ഇപ്പോഴിതാ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പാണ് താരം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ പറയുന്നു.

'സന്തോഷ ജന്മദിനം സഹോദരാ. എനിക്കും സുപ്രിയയ്ക്കും അല്ലിക്കും ഒരു സുഹൃത്തിനപ്പുറമാണ് നിങ്ങൾ... ഏറ്റവും മികച്ച സുഹൃത്തും, മനോഹരമായ വ്യക്തിത്വവുമുള്ള ആൾ. നേടിയ ഓരോ വിജയവും നിങ്ങൾ അർഹിക്കുന്നതാണ്.സിനിമയോട് നിനക്കുള്ള അഭിനിവേശം എനിക്കറിയാം.ബിഗ് എം സര്‍നേയിം ആയി എത്ര അഭിമാനത്തോടെയാണ് നിങ്ങള്‍ എടുക്കുന്നത്. കുടുംബവും, നമ്മുടെ കൊച്ചു പെൺകുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‌നേഹം ദുൽഖർ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.


പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ദുൽഖറിന് ഇൻസ്റ്റഗ്രാമിലൂടെ ആശംസയറിയിച്ചു. ഇനിയുള്ള വർഷങ്ങൾ മനോഹരമാകട്ടെയെന്നാണ് ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

നടി നസ്രിയ നസീമും ദുൽഖറിന് ഇൻസ്റ്റഗ്രാമിലൂടെ ആശംസ നേർന്നു. ജന്മദിനാശംസകൾ ബം എന്നാണ് നസ്രിയ ദുൽഖറിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ദുൽഖറിന്റെ ഭാര്യ അമാലുമായും നസ്രിയയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)

ജന്മദിനത്തിൽ ദുൽഖറിന്റെ കാരുണ്യത്തെക്കുറിച്ചാണ് നടൻ നിർമൽ പാലാഴിയ്ക്ക് പറയാനുള്ളത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. സലാല മൊബൈൽസ് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള ചെറിയ പരിചയമേ ദുൽഖറിന് തന്നോട് ഉണ്ടായിരുന്നുള്ളൂവെന്നും, 2014ൽ ഒരു അപകടം പറ്റിയപ്പോൾ അദ്ദേഹം തനിക്ക് പണമയച്ചുതന്നതിനെക്കുറിച്ചുമാണ് നിർമൽ കുറിപ്പിൽ പറയുന്നത്.