ഓ മൈ ഗോഡിൽ ഭാര്യയ്ക്കും അമ്മായിക്കും ഭർത്താവ് കൊടുത്ത പണിയാണ് ഈ വാരം. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ആയിരക്കണക്കിന് രൂപയുടെ ലോട്ടറി എടുക്കുമായിരുന്നു. ഇങ്ങനെ ലോട്ടറി എടുത്തതിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായിരുന്നു. ലോട്ടറിയെടുക്കൽ ഭർത്താവ് ഇന്നും തുടരുന്നു എന്ന് പറഞ്ഞ് ഞങ്ങൾ നടത്തിയ പരീക്ഷണമാണ് പ്രാങ്കിലേയ്ക്ക് കലാശിച്ചത്.

oh-my-god

എപ്പിസോഡിൽ ഓണറുടെ വീടെന്നു പറഞ്ഞ് ഭാര്യയെയും അമ്മായി അമ്മയേയും വിളിച്ചു വരുത്തുന്നു. ലോട്ടറി പണം കൊടുക്കാനാവാതെ മുങ്ങിയ ആളെ ചില കാര്യങ്ങൾ പറഞ്ഞ് പൊക്കുന്നതാണ് രംഗം. ലോട്ടറിക്കാർക്ക് കൊടുക്കേണ്ട തുക കൊടുക്കാൻ തയ്യാറാവുന്നവർ പിന്നീട് അയാളെക്കുറിച്ച് അറിയുന്ന കഥകൾ കേട്ട് ഞെട്ടുന്നതാണ് ക്ലൈമാക്സ്.