travel-ban

റിയാദ്: യാത്രാ പട്ടികയിൽ ഇല്ലാത്ത രാജ്യങ്ങളിലേക്ക് (റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾ) യാത്ര ചെയ്യുന്നത് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി സൗദി.

ഔദ്യോഗിക നിർദ്ദേശങ്ങള്‍ ലംഘിച്ച് യാത്ര നിരോധനമുള്ള രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർ യാത്ര ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഇത് തെളിഞ്ഞാൽ കനത്ത പിഴയും നിയമ നടപടിയും സ്വീകരിക്കും. കൂടാതെ, നിയമലംഘനം നടത്തുന്നവർക്ക് മൂന്ന് വർഷത്തേക്ക് വിദേശയാത്ര നിരോധിക്കും.