മോഡലും മുൻ നീലച്ചിത്ര താരവുമായ മിയ ഖലീഫ വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്വീഡിഷ് ഷെഫായ റോബർട്ട് സാൻഡ് ബെർഗായിരുന്നു മിയയുടെ ഭർത്താവ്. വിവാഹമോചനത്തെ സാമാന്യവത്കരിക്കണമെന്ന ശക്തമായ സന്ദേശം പങ്കുവയ്ക്കുകയാണ് മിയ ഇപ്പോൾ. വിവാഹ മോചനത്തോട് പ്രതികരിക്കുന്നവർ സോറി പറയുന്നതിനു പകരം തന്നെ അഭിനന്ദിക്കണമെന്ന് മിയ കുറിച്ചു. 2019ലാണ് മിയ റോബർട്ട് സാൻഡ്ബെർഗിനെ വിവാഹം ചെയ്യുന്നത്. ഒരു വർഷത്തെ തങ്ങളുടെ ദാമ്പത്യ ജീവിതം കൂട്ടിയോജിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ, അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്നും അതിനാലാണ് വേർപിരിയുന്നതെന്നും മിയ വ്യക്തമാക്കി. തങ്ങൾ എല്ലായ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും തങ്ങളുടെ വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല. മറിച്ച് പലതരത്തിലുള്ള പരിഹരിക്കാനാവാത്ത വ്യത്യാസങ്ങളാണുള്ളതെന്നും മിയ കുറിക്കുന്നു.