വാഷിംഗ്ടൺ: നാസയുടെ ചാന്ദ്രദൗത്യം ബ്ലൂ ഒറിജിന് നൽകുകയാണെങ്കിൽ 200 കോടി ഡോളർ (ഏകദേശം 14,888 കോടി രൂപ) ഇളവ് നൽകാമെന്ന് നാസയോട് ശതകോടീശ്വരൻ ജെഫ് ബെസോസ്. കരാർ 290 കോടി ഡോളറിനാണ് നാസയിൽ നിന്ന് ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ സ്പേസ്എക്സ് സ്വന്തമാക്കിയത്.
പ്രമുഖ അമേരിക്കൻ വിമാനക്കമ്പനി ലോക്ഹീഡ് മാർട്ടിൻ, നോർത്രോപ് ഗ്രുമ്മൻ, ഡ്രേപർ എന്നിവയുമായി സഹകച്ച് കരാർ ബ്ലൂ ഒറിജിൻ നേടാനായി നേരത്തെ നാസയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടും സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യങ്ങളിലെ ട്രാക് റെക്കോഡും പരിഗണിച്ച് മസ്കിന് നൽകുകയാണെന്ന് നാസ അറിയിക്കുകയായിരുന്നു.
എന്നാൽ, ഒത്തുകളി നടന്നതായി നേരത്തെ ബെസോസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാഗ്ദാനവുമായി ബെസോസ് എത്തിയിരിക്കുന്നത്.
പരാതിയിൽ അടുത്ത മാസം സർക്കാർ അക്കൗണ്ടബിലിറ്റി ഓഫീസ് തീരുമാനമെടുക്കും
@ എന്താണ് നാസയുടെ കരാർ?
1972ന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്ന ദൗത്യം പുനരാരംഭിക്കാനായാണ് നാസ പുതിയ കരാർ ഒപ്പുവച്ചത്. സ്പേസ് എക്സിന്റെ ആർടെമിസ് പദ്ധതിയിൽപ്പെടുത്തിയാണ് സ്പേസ് എക്സ് ചാന്ദ്ര വാഹനം നിർമിക്കുക. പദ്ധതി 2024ൽ നടപ്പാക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഒരു സ്ത്രീയെ ചന്ദ്രനിലെത്തിക്കുക എന്നതാണ് ലക്ഷ്യം. കരാർ ലഭിച്ചാൽ ബ്ലൂ മൂൺ എന്ന പേരിലാണ് ബെസോസ് വാഹനം നിർമ്മിക്കുക.
@ സവിശേഷതകൾ
@ ചന്ദ്രനിലേക്ക് മനുഷ്യരെയും വഹിച്ചു പോകുന്ന ആദ്യ വാണിജ്യ പദ്ധതിയാണ് ആർടെമിസ്
@ സ്റ്റാർഷിപ്പ് പേടകത്തിൽ രണ്ട് അമേരിക്കക്കാരെ ചന്ദ്രോപരിതലത്തില്‍ ഇറക്കും
@ ഒരു വലിയ ക്യാബിൻ, മൂണ്‍വാക്കിനായി രണ്ട് എയര്‍ലോക്‌സ്
@ പുനഃരുപയോഗിക്കാവുന്ന ലാൻഡർ
@ മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്കും ഇത് ഉപയോഗിക്കും