sabarimala

ശബരിമലയിൽ സോളാർ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളകൗമുദി ജൂലായ് 27 ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ വിലപ്പെട്ട പല പുതിയ നിർദ്ദേശങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. സോളാർ സ്ഥാപിച്ചതിനു ശേഷം അധികം വരുന്ന വൈദ്യുതി കെ.എസ്.ബി.ക്കോ നാഷണൽ പവർ ഗ്രിഡിനോ കൈമാറിയാൽ വരുമാനം ലഭിക്കുമെന്നും കുറഞ്ഞ നിരക്കിൽ നിലയ്‌ക്കൽ, എരുമേലി, റാന്നി, തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാർക്ക് വൈദ്യുതി നൽകാൻ കഴിയുമെന്നുമുള്ള കേരളകൗമുദിയുടെ വിലപ്പെട്ട നിർദേശം വളരെ സ്വാഗതാർഹമാണ്. ഇതനുസരിച്ച് ശബരിമല ഉൾപ്പടെ പ്രധാനപെട്ട ക്ഷേത്രങ്ങളിൽ സോളാർ നിലയം സ്ഥാപിക്കുന്നതിന് വേണ്ട ധനസഹായം കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നോ, കേരളത്തിലെ പാർലമെന്റ് അംഗങ്ങളുടെ ഭാഗത്തുനിന്നോ ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു.

ആർ. ഷാജി ശർമ,

ചെയർമാൻ

തിരുവിതാകൂർ ദേവസ്വം

ദേശീയ പ്രചാരസഭ