ടോക്കിയോ: വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യയ്ക്ക് പ്രീക്വാർട്ടർ യോഗ്യത. ദീപിക കുമാരിയും അമേരിക്കൻ താരമായ ജെന്നിഫർ മ്യൂസിവോ ഫെർണാണ്ടസും തമ്മിൽ ശക്തമായ പോരാട്ടം നടന്നു. എലിമിനേഷൻ രണ്ടാം റൗണ്ടിൽ 6-4നാണ് ദീപിക വിജയിച്ചത്.
ആദ്യ സെറ്റ് 26-25ന് കൈവിട്ട ശേഷം ദീപിക ശക്തമായി തിരികെവന്നു. 28-25ന് സെറ്റ് സ്വന്തമാക്കി ദീപിക മത്സരം കൈപ്പിടിയിലൊതുക്കി. ആദ്യ റൗണ്ടിൽ ഭൂട്ടാൻ താരത്തെ 6-0ന് പരാജയപ്പെടുത്തിയാണ് നേരത്തെ ദീപിക കുമാരി രണ്ടാം റൗണ്ടിലെത്തിയത്. നിലവിൽ അമ്പെയ്‌ത്തിൽ ഇന്ത്യയ്‌ക്ക് ഇനി പ്രതീക്ഷ ദീപികയിൽ മാത്രമാണ്.