കൊല്ലം: ഉത്രവധക്കേസിലെ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കുകൂടി ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ. എഴുകോൺ സ്റ്റേഷൻ ഗ്രേഡ് എസ്.ഐമാരായ ശിവശങ്കരപിള്ള, രാധാകൃഷ്ണപിള്ള, ഈസ്റ്റ് കല്ലട സ്റ്റേഷൻ ഗ്രേഡ് എസ്.ഐ അജയകുമാർ എന്നിവരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
പൊലീസിലെ ഗ്രൂപ്പിസവും അസോസിയേഷനിലെ ഭിന്നതയും മൂലം ഇവരുടെ പേരുകൾ ആദ്യലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇത് വിവാദമാവുകയും ചെയ്തു. എസ്.പി ഹരിശങ്കറിന്റെ 12 അംഗ പ്രത്യേക സ്‌ക്വാഡിലുണ്ടായിരുന്നവരാണ് മൂന്ന് പേരും. ബാക്കിയുള്ളവർക്ക് ബാഡ്ജ് ഒഫ് ഓണർ നൽകുകയും ചെയ്തു. അർഹതയുണ്ടായിട്ടും ഇവർ ഒഴിവാക്കപ്പെട്ടത് സേനയിൽ ചേരിപ്പോരിന് ഇടയാക്കി. തങ്ങളെ ഒഴിവാക്കിയതിനെതിരെ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുണ്ടായ അന്വേഷണത്തിനൊടുവിലാണ് പുതിയ തീരുമാനം.