ടോക്യോ :ആസ്ട്രേലിയയിൽനിന്നു ബാക് സ്ട്രോക് നീന്തലിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ വനിതാ താരമായ കൈൽ മക്യുവോൺ തന്റെ സ്വർണം കാൻസർ ബാധിച്ചു മരിച്ചുപോയ തന്റെ പിതാവിന് സമർപ്പിച്ചത് വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് കൈലിന്റെ കാലിൽ പച്ചകുത്തിയ തന്റെ പപ്പയുടെ വാക്കുകളാണ്. ‘ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും’ (I will always be with you) എന്ന വാക്കുകളാണ് പച്ചകുത്തിയിരിക്കുന്നത്. പിതാവ് പകർന്നു നൽകിയ വിശ്വാസവും കരുത്തും നീന്തൽക്കുളത്തിൽ തന്നെ തുണയ്ക്കുമെന്നു കൈൽ വിശ്വസിക്കുന്നു. 100 മീറ്റർ ബാക് സ്ട്രോക്കിൽ ഒളിമ്പിക് റെക്കാഡോടെയാണ് 20 കാരിയായ കൈൽ സ്വർണം നേടിയത്.