kerala-university

പുനഃപരീക്ഷ

കേരളസർവകലാശാല ജുലായ് 5 ന് നടത്തിയ ആറാം സെമസ്റ്റർ ബി.എസ്.സി. (സി.ബി.സി.എസ്.എസ്.) സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി പരീക്ഷയുടെ ST1661.3 - ഇൻവെന്ററി കൺട്രോൾ ആന്റ് ക്യൂയിംഗ് തിയറി (2018 അഡ്മിഷൻ) എന്ന ഇലക്ടീവ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ആഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ്, കായംകുളം എം.എസ്.എം. കോളേജ്, ശാസ്താംകോട്ട ഡി.ബി.കോളേജ് എന്നിവിടങ്ങളിൽ വച്ച് നടത്തും.

പ്രാക്ടിക്കൽ

2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.എ. (വോക്കൽ), (വയലിൻ), (മൃദംഗം), (ഡാൻസ്), (വീണ) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 2 മുതൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം.ബി.എ

ടൈംടേബിൾ

2021 ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2014 സ്‌കീം - മേഴ്സി ആന്റ് സപ്ലിമെന്ററി, 2018 സ്‌കീം - റെഗുലർ ആന്റ് സപ്ലിമെന്ററി) (ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ)/ട്രാവൽ ആന്റ് ടൂറിസം/റെഗുലർ - ഈവനിംഗ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

2021 ആഗസ്റ്റ് 4 ന് ആരംഭിക്കുന്ന ബി.കോം. എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റർ (2017 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 9.30 മുതൽ 12.30 വരെ. പരീക്ഷാകേന്ദ്രത്തെക്കുറിച്ച് പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ആഗസ്റ്റ് 9 മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) (2018 സ്‌കീം റെഗുലർ, 2014 സ്‌കീം - ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2006 സ്‌കീം മേഴ്സിചാൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പരീക്ഷാകേന്ദ്രം

വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ആഗസ്റ്റ് 4 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്.സി. മാത്തമാറ്റിക്സ് (2019 അഡ്മിഷൻ - റെഗുലർ, 2018 & 2017 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി), ബി.ബി.എ. (2019 അഡ്മിഷൻ - റെഗുലർ, 2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ കണ്ണൻമൂല ജോൺ കോക്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും കൊല്ലം ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ.കോളേജിലും, ആലപ്പുഴ ജില്ല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആരിയാട് കെ.യു.സി.ടി.ഇ.യിലും പരീക്ഷ എഴുതേണ്ടതാണ്. ഡൗൺലോഡു ചെയ്ത ഹാൾടിക്കറ്റും ഐഡന്റിറ്റി കാർഡുമായി അതാത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തേണ്ടതാണ്.

പരീക്ഷാഫലം

2020 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, എം.എസ്.സി. ജ്യോഗ്രഫി, കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, പോളിമർ കെമിസ്ട്രി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (2019 സ്‌കീം - റെഗുലർ, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി), ആഗസ്റ്റ് 2021 പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 4 വരെയും ഫീസടച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.