kk

പാലിന് നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പശുവിനെയാണ്. എന്നാൽ പശുവിൻ പാലിനെക്കാൾ ആരോഗ്യ ഗുണത്തിൽ മുന്നിലാണ് ആട്ടിൻ പാൽ. എന്നിട്ടും വളരെ താഴ്ന്ന ശതമാനത്തിലാണ് ആട്ടിൻ പാലിന്റെ ഉപഭോഗം. ചീസ്, വെണ്ണ, ഐസ്ക്രീം തുടങ്ങിയ പാൽ ഉത്പന്നങ്ങൾ നിർമ്മിക്കാനാണ് കൂടുതലായും ആട്ടിൻപാൽ ഉപയോഗിക്കുന്നത്.

ആട്ടിൻ പാലിൽ കൊഴുപ്പിന്റെ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പത്തിൽ നടക്കും. അതിനാൽ കുഞ്ഞുങ്ങൾക്ക് ആട്ടിൻ പാൽ നൽകുന്നതാണ് ഉത്തമം. പ്രോട്ടീൻ, അയൺ, വിറ്റമിൻ സി, ഡി എന്നിവയിൽ സമ്പുഷ്ടമായ ആട്ടിൻ പാലിൽ, പശുവിൻ പാലിലുള്ളതിനെക്കാൾ 13 ശതമാനം കുറവ് ലാക്ടോസാണുള്ളത്. ഇതിലെ ഫാറ്റി ആസിഡുകളുടെ സാന്നിദ്ധ്യം ശരീരകോശങ്ങളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. കൂടാതെ ആയുർവേദ മരുന്നുകൾക്കും ചികിത്സയ്ക്കും ആട്ടിൻ പാൽ ഉപയോഗിക്കുന്നു.