p-v-sindhu

മേരികോം ഇന്ന് പ്രീ ക്വാർട്ടറിനിറങ്ങും

ടോക്യോ : ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾക്ക് ചിറകുപകർന്ന് നാലു വനിതാ താരങ്ങൾ. ബോക്സിംഗിൽ ഇന്നലെ പൂജാ റാണി ക്വാർട്ടറിലെത്തിയപ്പോൾ ഇന്ന് പ്രീ ക്വാർട്ടർ പോരാട്ടത്തിനിറങ്ങുകയാണ് എം.സി മേരികോം. ബാഡ്മിന്റണിൽ പി.വി സിന്ധുവും ആർച്ചറിയിൽ ദീപിക കുമാരിയുമാണ് പ്രീ ക്വാർട്ടറിലേക്ക് കടന്ന മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ.

  1. 75കിലോഗ്രാം പ്രീ ക്വാർട്ടറിൽ അൾജീരിയയുടെ ഇച്‌റാക്ക് ചായ്ബിനെ 5-0ത്തിന് തോൽപ്പിച്ചാണ് പൂജാറാണി അവസാന എട്ടിൽ ഇടം പിടിച്ചത്. ക്വാർട്ടറിൽ ജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പ്.
  2. ബാഡ്മിന്റണിൽ പി.വി സിന്ധു ഇന്നലെ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം മത്സരത്തിൽ ഹോംഗ്കോംഗിന്റെ യി ചെയുംഗിനെ 21-9,21-16ന് തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിന് യോഗ്യത നേടിയത്. ഇന്ന് രാവിലെ 6.15ന് ഡെന്മാർക്കിന്റെ മിയാ ബ്ളിച്ച്ഫെൽറ്റിനെതിരെയാണ് സിന്ധുവിന്റെ പ്രീ ക്വാർട്ടർ മത്സരം.
  3. ഇന്നലെ ആദ്യറൗണ്ടിൽ ഭൂട്ടാൻകാരി കർമ്മയെയും രണ്ടാം റൗണ്ടിൽ അമേരിക്കക്കാരി ജെന്നിഫറിനെയും തോൽപ്പിച്ചാണ് ദീപിക വെള്ളിയാഴ്ച നടക്കുന്ന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
  4. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3.36ന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മേരികോം കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെയാണ് നേരിടുന്നത്.