കാസർകോട്: പണമിടപാടുമായി ബന്ധപ്പെട്ട തർക്തത്തെ തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കാസർകോട് ഉദുമയിലെ ഹോട്ടലിൽ നിന്നാണ് കൊണ്ടോട്ടി സ്വദേശി അൻവറിനെ (36) പന്ത്രണ്ട് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. അൻവറിന്റെ കാറും അക്രമിസംഘം തട്ടിയെടുത്തു. മംഗളൂരുവിലേക്കാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം.ബേക്കൽ ഡിവൈ. എസ്.പി സി. കെ. സുനിൽകുമാർ, ഇൻസ്പെക്ടർ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മംഗളൂരുവിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.