parliment

ന്യൂഡൽഹി: ലോക്‌സഭയിൽ ഇന്നലെ രാവിലെ 11ന് തടസപ്പെട്ട ശേഷം 12മണിക്ക് വീണ്ടും ചേർന്നപ്പോൾ പെഗസസ്, കാർഷിക ബിൽ വിഷയങ്ങളിൽ സഭ നിറുത്തിവച്ച് ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ്, തൃണമൂൽ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടർന്നു. എന്നാൽ സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ടുപോയി. ഇതിനിടെയാണ് പ്രതിപക്ഷ അംഗങ്ങൾ ബില്ലുകളുമായി ബന്ധപ്പെട്ട കടലാസുകൾ കീറിയെറിഞ്ഞത്. കടലാസ് തുണ്ടുകൾ സ്‌പീക്കറുടെ മുകളിലെ പ്രസ് ഗാലറിയിലും ട്രഷറി ബെഞ്ചുകളിലും ചിതറി വീണു. ബഹളം തുടരുന്നതിനിടെ രാജേന്ദ്ര അഗർവാളിന് അദ്ധ്യക്ഷ ചുമതല നൽകി സ്‌പീക്കർ ചേംബറിലേക്ക് മടങ്ങി. ജൂലായ് 19ന് തുടങ്ങിയ സമ്മേളനത്തിൽ ആദ്യമായി ചോദ്യോത്തര വേള പൂർത്തിയാക്കിയ ശേഷം സഭ 12.30വരെ നിറുത്തിവച്ചു.
തുടർന്നാണ് കടലാസ് വലിച്ചെറിഞ്ഞ 12 അംഗങ്ങളെ സ്പീക്കർ ചേംബറിലേക്ക് വിളിപ്പിച്ച് താക്കീത് നൽകിയത്. പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്ന് അംഗങ്ങൾ വിശദീകരിച്ചു.

ക്വാ​റം​ ​തി​ക​ഞ്ഞി​ല്ല​:​ ​ഐ.​ടി
സ​മി​തി​ ​യോ​ഗം​ ​ന​ട​ന്നി​ല്ല

ന്യൂ​ഡ​ൽ​ഹി​:​ ​ബി.​ജെ.​പി​ ​അം​ഗ​ങ്ങ​ളു​ടെ​ ​ബ​ഹി​ഷ്‌​ക​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ഐ.​ടി​ ​വി​ഷ​യ​ങ്ങ​ൾ​ക്കാ​യു​ള്ള​ ​പാ​ർ​ല​മെ​ന്റ​റി​ ​സ്റ്റാ​ന്റിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​ക്വാ​റം​ ​തി​ക​യാ​തെ​ ​ഉ​പേ​ക്ഷി​ച്ചു.​ ​കോ​ൺ​ഗ്ര​സ് ​എം.​പി​ ​ശ​ശി​ ​ത​രൂ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ക​മ്മി​റ്റി​ ​പെ​ഗ​സ​സ് ​വി​ഷ​യം​ ​അ​ജ​ണ്ട​യാ​ക്കി​ ​യോ​ഗം​ ​വി​ളി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​ബി.​ജെ.​പി​ ​അം​ഗ​ങ്ങ​ൾ​ ​ബ​ഹി​ഷ്‌​ക​രി​ച്ച​ത്.​ ​ത​രൂ​രി​നെ​ ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​മാ​റ്റ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ക​മ്മി​റ്റി​യി​ലെ​ ​ബി.​ജെ.​പി​ ​അം​ഗ​മാ​യ​ ​നി​ഷി​കാ​ന്ത് ​ദു​ബെ​ ​ലോ​ക​‌്‌​സ​ഭ​യി​ൽ​ ​അ​വ​കാ​ശ​ ​ലം​ഘ​ന​ ​നോ​ട്ടീ​സ് ​ന​ൽ​കി.

ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ 31​പേ​രി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​ബി.​ജെ.​പി​ ​എം​പി​മാ​രാ​ണ്.​ ​നോ​മി​നേ​റ്റ​ഡ് ​അം​ഗ​മാ​യ​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ക​മ്മി​റ്റി​യി​ലു​ണ്ട്.​ ​അ​ജ​ണ്ട​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​ച്ചി​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ബി.​ജെ.​പി​ ​അം​ഗ​ങ്ങ​ൾ​ ​വാ​ക്കൗ​ട്ട് ​ന​ട​ത്തി​യ​ത്.​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സ്വ​ന്തം​ ​ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണ് ​അ​ജ​ണ്ട​ ​നി​ശ്ച​യി​ച്ച​തെ​ന്നും​ ​അ​തു​ ​സ​ഭ​യി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​അ​വ​സ​ര​മു​ണ്ടെ​ന്നും​ ​നി​ഷി​കാ​ന്ത് ​ദു​ബെ​ ​പ​റ​ഞ്ഞു.​ ​ത​രൂ​ർ​ ​ഐ​ടി​ ​ക​മ്മി​റ്റി​യെ​ ​രാ​ഷ്‌​ട്രീ​യ​ ​ലാ​ഭ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ധ്യ​ക്ഷ​നെ​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​തു​വ​രെ​ ​ക​മ്മി​റ്റി​യി​ൽ​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും​ ​ദു​ബെ​ ​അ​റി​യി​ച്ചു.

പെ​ഗ​സ​സ് ​വി​ഷ​യം​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ലും​ ​ക​മ്മി​റ്റി​ ​ച​ർ​ച്ച​ ​ചെ​യ്ത​താ​ണെ​ന്നും​ ​ഇ​ന്ന​ല​ത്തെ​ ​യോ​ഗം​ ​അ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​രു​ന്നു​വെ​ന്നും​ ​ത​രൂ​ർ​ ​പ​റ​ഞ്ഞു.