കൊച്ചി: അഞ്ചു മക്കളിൽ കൂടുതലെങ്കിൽ പ്രസവച്ചെലവും കുട്ടിക്ക് സൗജന്യപഠനവും മറ്റും വാഗ്ദാനം ചെയ്ത പാലാ രൂപതയ്ക്ക് സീറോ മലബാർസഭാ സിനഡിന്റെ പിന്തുണ. പാലായിൽ പ്രഖ്യാപിച്ച പദ്ധതി എല്ലാ രൂപതകളിലും നടപ്പാക്കണമെന്നാണ് സഭയുടെ നിലപാടെന്ന് സിനഡ് കമ്മിഷൻ അറിയിച്ചു.
പാലാ രൂപതയുടെ പദ്ധതി കാലത്തിന്റെ സ്പന്ദനങ്ങൾ പാലിക്കുന്നതാണെന്ന് സീറോ മലബാർ സിനഡിൽ കമ്മിഷൻ അംഗങ്ങളും മെത്രാന്മാരുമായ റെമിജിയോസ് ഇഞ്ചിയാനിയിൽ, ജോസ് പുളിക്കൽ എന്നിവർ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടാണ് കമ്മിഷൻ ചെയർമാൻ.