എടവണ്ണ : മമ്പാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് മെഗാ ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനത്തുകയും ബിരിയാണിയും നൽകി. മമ്പാട് കുടുംബാരോഗ്യ കേന്ദ്രവും പഞ്ചായത്തും സംയുക്തമായി നടത്തിയ മെഗാ ടെസ്റ്റുകളോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലെ വിജയികൾക്ക് പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമ്മാനത്തുകയായ 5000 രൂപയാണ് നൽകിയത്.
മറ്റൊരു നറുക്കെടുപ്പിലൂടെ മേപ്പാടം ബ്രദേഴ്സ് ക്ലബ്ബിന്റെ വകയായി അഞ്ച് ബിരിയാണിയും സമ്മാനമായി നൽകി. സമ്മാനദാനം വ്യാപാരി വ്യവസായി പ്രസിഡന്റ് എം.കെ.ജോസ് നിർവഹിച്ചു. ചടങ്ങിൽ ട്രഷറർ കെ. ബഷീർ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെ. എച്ച്. ഐ ഷിജി ജോസ്, ഇ നസീർ ,മമ്പാട് കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാർ, ബ്രദേഴ്സ് ക്ലബ്ബിന്റെ പ്രസിഡന്റ് മുനീർ മേപ്പാടം, ഭാരവാഹികളായ കെ. പി ഫാസിൽ, പി അഷ്റഫ്, തുടങ്ങിയവർ പങ്കെടുത്തു.